479 പേർക്ക്​ കോവിഡ്​

444 സമ്പർക്കം, 471 പേർ നെഗറ്റിവ്​ ആലപ്പുഴ: ജില്ലയിൽ 479 പേർക്ക് ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 444 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 35 പേരുടെ ഉറവിടം വ്യക്തമല്ല. 471 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 28,871 പേർ രോഗമുക്തരായി. 9056 പേർ ചികിത്സയിലുണ്ട്​. കണ്ടെയ്​ൻമൻെറ്​ സോൺ ആലപ്പുഴ: ചെറിയനാട്​-വാർഡ്​ എട്ട്​ (കരിക്കുംവിള ഭാഗം), വാർഡ്​ 11 (ഫിഷ്​മാർക്കറ്റ്​, പുത്തൻപാലം ഭാഗം, ഫിഷ്​ മാർക്കറ്റിലെ മത്സ്യലേലം ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തണം), ചേർത്തല തെക്ക്​-വാർഡ്​ 20 (അർത്തുങ്കൽ പള്ളിക്ക്​ പടിഞ്ഞാറ്​, വടക്ക്​ ബീച്ച്​ പ്രദേശം ഉൾപ്പെടെ). കഞ്ചാവുമായി യുവാവ്​ പിടിയിൽ ആലപ്പുഴ: കഞ്ചാവുമായി യുവാവ്​ പിടിയിൽ. ചേർത്തല ലക്ഷ്​മിഗോകുലം വീട്ടിൽ ഗോകുലാണ്​ (27) പിടിയിലായത്​. ആലപ്പുഴ നോർത്ത്​ പൊലീസാണ്​ ഇയാളെ പിടികൂടിയത്​. 20ഗ്രാം കഞ്ചാവും കണ്ടെടുത്തു. എസ്​.ഐ ടോൾസൺ പി. ജോസഫ്, സി.പി.ഒമാരായ എൻ.എസ്​. വിഷ്​ണു, ശ്യാംരാജ്​, ബിനുമോൻ, വികാസ്​ സാഗർ, ജോസഫ്​ ജോയി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.