13, 15 വാർഡുകൾകൂടി കണ്ടെയ്​ൻ​മെൻറ്​ സോൺ

13, 15 വാർഡുകൾകൂടി കണ്ടെയ്​ൻ​മൻെറ്​ സോൺ ചെങ്ങന്നൂർ: വെൺമണി ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള എട്ടാം വാർഡിനു പുറമെ 13ഉം, 15ഉംകൂടി കണ്ടെയ്​ൻ​മൻെറ്​ സോണായി പ്രഖ്യാപിച്ചു. എട്ടാം വാർഡിൽ അഞ്ചും 13ൽ ഒരു സൂപ്പർമാർക്കറ്റിലെ രണ്ടു ജീവനക്കാർക്കും പുറമെയുള്ള രണ്ടുപേർക്കു കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. തൊട്ടടുത്ത വാർഡായതിനാലാണ് 15ലും നിയന്ത്രണ മേഖലയാക്കാൻ തീരുമാനിച്ചത്. സൂപ്പർ മാർക്കറ്റുമായി സമ്പർക്കമുണ്ടെന്നു കരുതപ്പെടുന്ന 50 പേരുടെ സാമ്പിൾ പരിശോധന വ്യാഴാഴ്ച നടത്തി. അതി​ൻെറ ഫലത്തി​ൻെറ അടിസ്ഥാനത്തിൽ മാത്രമേ 15ൽ പ്രാബല്യത്തിലാക്കൂ. എട്ടാം വാർഡിലെ പോസിറ്റിവ്​ കേസുകളുമായി ബന്ധപ്പെട്ട പട്ടികയിലെ 125 പേരുടെ പരിശോധന പുന്തല ഗവ. യു.പി സ്കൂളിൽ തിങ്കളാഴ്ച നടക്കും. നേര​േത്ത നിയന്ത്രണമുണ്ടായിരുന്ന രണ്ടാം വാർഡിനെ പൂർണമായി ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.