12.5 ലക്ഷത്തി​െൻറ ഹാൻസ്​ പിടികൂടി

12.5 ലക്ഷത്തി​ൻെറ ഹാൻസ്​ പിടികൂടി ആലപ്പുഴ: രഹസ്യവിവരത്തെ തുടർന്ന്​ എക്​സൈസ്​ നടത്തിയ പരിശോധനയിൽ 12.5 ലക്ഷത്തി​ൻെറ നിരോധിത പുകയില ഉൽപന്നമായ ഹാൻസ്​ പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്‌സ്‌മൻെറ്​ ആൻഡ്​​ ആൻറി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്​പെക്​ടർ ബിജുകുമാറിന് ലഭിച്ച രഹസ്യവിവരപ്രകാരം സ്ക്വാഡ് മണ്ണഞ്ചേരി ഭാഗത്തു വ്യാഴാഴ്​ച നടത്തിയ റെയ്‌ഡിൽ മണ്ണഞ്ചേരി ബ്ലാവത്തുവീട്ടിൽ സുനീർ പരീതുകുഞ്ഞ്​(37) എന്നയാൾ വാടക​െക്കടുത്ത കെട്ടിടത്തിൽനിന്നാണ്​ ഹാൻസ്​ പിടികൂടിയത്​. ചിറയിൽ വീട്ടിൽ നൗഷാദി​ൻെറ ഉടമസ്ഥതയിലുള്ളതാണ്​ കെട്ടിടം. നിരോധിത ലഹരി വസ്തുവി​ൻെറ 500 കിലോ വരുന്ന 25,000 പാക്കറ്റുകളാണ്​ പിടിച്ചെടുത്തത്​. ആലപ്പുഴ, കലവൂർ ഭാഗത്ത്​ വിൽപന നടത്തി വരുകയായിരുന്നു സുനീറെന്ന്​ പറയുന്നു. തമ്പകച്ചുവടുള്ള ബാബു, നസീർ എന്നിവർ സുനീറി​ൻെറ കൂട്ടാളികളാണെന്ന്​ പറയുന്നു. റെയ്​ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ കെ. അജയൻ, പ്രിവൻറിവ്​ ഓഫിസർ എ. അജീബ്, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്​.എച്ച്​.മുസ്തഫ, ടി.ഡി. ദീപു, എസ്​. ജിനു, ജോൺസൻ ജേക്കബ്, സനൽ സിബിരാജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.