തിരുവൻവണ്ടൂരിൽ 48 പേർക്ക്​ കോവിഡ്; ആശങ്ക ശക്തം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഒറ്റദിവസം 48 പേർക്ക് കോവിഡ്. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയിലാണ് ഇത്രയും പേർ രോഗബാധിതരാണെന്ന്​ കണ്ടെത്തിയത്​. 13 വാർഡുകളിൽ നാലാം വാർഡ് ഒഴികെ ബാക്കി 12ലും കോവിഡ് സ്ഥിരീകരിച്ചു. 12ാം വാർഡിൽ 16 പേർക്കാണ് രോഗം. ബാക്കിയുള്ള വാർഡുകളിൽ ഒന്ന്​ മുതൽ ആറ് അംഗങ്ങൾക്കുവരെ രോഗം കണ്ടെത്തി. ഇത്രയധികം രോഗികളുണ്ടായിട്ടും പഞ്ചായത്തിലെ വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണാക്കുകയോ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്​തിട്ടില്ലെന്ന്​ ആക്ഷേപമുണ്ട്​. കഴിഞ്ഞ അഞ്ചിന് നൂറോളം പേരുടെ സ്രവ പരിശോധന ഇരമല്ലിക്കര പി.എച്ച്.സിയിൽ നടത്തിയതിൽ 20ൽപരം പേരുടെ ഫലം പോസിറ്റിവായി. ഇതിൽ വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അന്തർ സംസ്ഥാനത്തു​നിന്ന്​ എത്തിയവരും കോവിഡ് സൻെററുകളിലും ക്വാറൻറീനിൽ കഴിഞ്ഞവരുമുണ്ടായിരുന്നു. രണ്ട് ദിവസത്തിനകം ഫലം വരുമെന്ന്​ പറഞ്ഞെങ്കിലും എട്ട്​ ദിവസത്തിനുശേഷമാണ് കിട്ടിയത്​. ഇതിനി​െട ടെസ്​റ്റ്​ നടത്തിയവർ നെഗറ്റിവാണെന്ന്​ കരുതി ജോലികളിൽ വ്യാപൃതരായവരുമുണ്ട്​. ഇതോടെയാണ്​ ജനങ്ങളിൽ ആശങ്കയുയർന്നത്​. പുന്നപ്ര​ സ്​റ്റേഷനിലെ മൂന്നുേപർക്ക്​ കോവിഡ്​ അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്​റ്റേഷനിലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രാഥമിക അടുപ്പം പുലർത്തിയ അഞ്ചുപേർ നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ തിങ്കളാഴ്​ച കോവിഡ് പരിശോധനക്ക് വിധേയമാക്കും. സ്​റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. സ്​റ്റേഷനിൽ പ്രവേശിക്കാതെ പരാതി നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.