Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTതിരുവൻവണ്ടൂരിൽ 48 പേർക്ക് കോവിഡ്; ആശങ്ക ശക്തം
text_fieldsbookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഒറ്റദിവസം 48 പേർക്ക് കോവിഡ്. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയിലാണ് ഇത്രയും പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 13 വാർഡുകളിൽ നാലാം വാർഡ് ഒഴികെ ബാക്കി 12ലും കോവിഡ് സ്ഥിരീകരിച്ചു. 12ാം വാർഡിൽ 16 പേർക്കാണ് രോഗം. ബാക്കിയുള്ള വാർഡുകളിൽ ഒന്ന് മുതൽ ആറ് അംഗങ്ങൾക്കുവരെ രോഗം കണ്ടെത്തി. ഇത്രയധികം രോഗികളുണ്ടായിട്ടും പഞ്ചായത്തിലെ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാക്കുകയോ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ചിന് നൂറോളം പേരുടെ സ്രവ പരിശോധന ഇരമല്ലിക്കര പി.എച്ച്.സിയിൽ നടത്തിയതിൽ 20ൽപരം പേരുടെ ഫലം പോസിറ്റിവായി. ഇതിൽ വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അന്തർ സംസ്ഥാനത്തുനിന്ന് എത്തിയവരും കോവിഡ് സൻെററുകളിലും ക്വാറൻറീനിൽ കഴിഞ്ഞവരുമുണ്ടായിരുന്നു. രണ്ട് ദിവസത്തിനകം ഫലം വരുമെന്ന് പറഞ്ഞെങ്കിലും എട്ട് ദിവസത്തിനുശേഷമാണ് കിട്ടിയത്. ഇതിനിെട ടെസ്റ്റ് നടത്തിയവർ നെഗറ്റിവാണെന്ന് കരുതി ജോലികളിൽ വ്യാപൃതരായവരുമുണ്ട്. ഇതോടെയാണ് ജനങ്ങളിൽ ആശങ്കയുയർന്നത്. പുന്നപ്ര സ്റ്റേഷനിലെ മൂന്നുേപർക്ക് കോവിഡ് അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷനിലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രാഥമിക അടുപ്പം പുലർത്തിയ അഞ്ചുപേർ നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ തിങ്കളാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കും. സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. സ്റ്റേഷനിൽ പ്രവേശിക്കാതെ പരാതി നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story