പാലമേലിൽ കോവിഡ് സ്ഥിരീകരിച്ചത് 36 പേർക്ക്

പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചു ചാരുംമൂട്: കോവിഡ് വ്യാപനംമൂലം പാലമേൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ഗുരുതരം. വ്യാഴാഴ്ച 36 പേർക്കാണ് സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചു. പഞ്ചായത്ത് പ്രദേശത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം നൂറ് കടന്നതിന് പിന്നാലെയാണ് 36 പേർക്കു കൂടി രോഗം കണ്ടെത്തിയത്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരടക്കം 187 പേർക്കാണ് വ്യാഴാഴ്ച ആൻറിജൻ പരിശോധന നടത്തിയത്. ഇതിൽ 29 പേർ പോസിറ്റിവാണ്. നൂറനാട് പഞ്ചായത്തിൽ വ്യാഴാഴ്ച രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താമരക്കുളം പഞ്ചായത്തിൽ വ്യാഴാഴ്ച ഒരാൾക്കു മാത്രമാണ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.