ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽനിന്ന്​ 35 ലക്ഷത്തി​െൻറ പുകയില ഉൽപന്നങ്ങൾ പിടികൂടി

ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽനിന്ന്​ 35 ലക്ഷത്തി​ൻെറ പുകയില ഉൽപന്നങ്ങൾ പിടികൂടി ആലപ്പുഴ: ആലപ്പുഴയിൽ 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വലിയ ചുടുകാടിന് സമീപം ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽനിന്നാണ് ഇവ എക്സൈസ് കണ്ടെത്തിയത്. മാരുതി ഒമ്​നി വാനിൽ 18 ചാക്കുകളിലായി 200 പാക്കറ്റ് ഹാൻസ് ഉൾപ്പെടെ നിരോധിത പുകയില ഉൽപന്നങ്ങളും 150 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനം ഒരാഴ്ചയായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ്​ സ്ഥലം നിരീക്ഷിച്ച എക്സൈസ് സംഘം വാഹനം കസ്​റ്റഡിയിലെടുത്തത്. വാഹനം ഗോഡൗണാക്കി, സമീപത്തെ ചെറിയ കടകളിലും ആലപ്പുഴ ടൗണിലും ഇവ വിതരണം ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇരവുകാട് വാർഡിൽ കളർകോട്, വാടയ്ക്കൽ ഭാഗത്തെ ചെറിയ കടകളിൽനിന്ന് അടുത്തിടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. APL pukayila ആലപ്പുഴ ഇരവുകാട് വാർഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ട വാഹനത്തിൽനിന്ന്​ പിടികൂടിയ പുകയില ഉൽപന്നങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.