Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2020 11:59 PM GMT Updated On
date_range 20 Oct 2020 11:59 PM GMTഉപേക്ഷിക്കപ്പെട്ട വാഹനത്തിൽനിന്ന് 35 ലക്ഷത്തിെൻറ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽനിന്ന് 35 ലക്ഷത്തിൻെറ പുകയില ഉൽപന്നങ്ങൾ പിടികൂടി ആലപ്പുഴ: ആലപ്പുഴയിൽ 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വലിയ ചുടുകാടിന് സമീപം ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽനിന്നാണ് ഇവ എക്സൈസ് കണ്ടെത്തിയത്. മാരുതി ഒമ്നി വാനിൽ 18 ചാക്കുകളിലായി 200 പാക്കറ്റ് ഹാൻസ് ഉൾപ്പെടെ നിരോധിത പുകയില ഉൽപന്നങ്ങളും 150 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനം ഒരാഴ്ചയായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് സ്ഥലം നിരീക്ഷിച്ച എക്സൈസ് സംഘം വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം ഗോഡൗണാക്കി, സമീപത്തെ ചെറിയ കടകളിലും ആലപ്പുഴ ടൗണിലും ഇവ വിതരണം ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇരവുകാട് വാർഡിൽ കളർകോട്, വാടയ്ക്കൽ ഭാഗത്തെ ചെറിയ കടകളിൽനിന്ന് അടുത്തിടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. APL pukayila ആലപ്പുഴ ഇരവുകാട് വാർഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ട വാഹനത്തിൽനിന്ന് പിടികൂടിയ പുകയില ഉൽപന്നങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story