ചെമ്മീൻ ഇടപാടിൽ 15.58 കോടിയുടെ തട്ടി​പ്പ്​ നടത്തിയതായി തമിഴ്നാട് സ്വദേശിയുടെ പരാതി

അരൂർ: ആന്ധ്രപ്രദേശിൽനിന്ന്​ ചെമ്മീൻ വാങ്ങിയതിൽ 15.58 കോടിയുടെ തട്ടിപ്പ് നടത്തിയതായി തമിഴ്നാട് തിരു​െനൽവേലി സ്വദേശിയുടെ പരാതി. ചന്തിരൂർ സ്വദേശി നിയാസ്, പള്ളുരുത്തി സ്വദേശി യഹിയ എന്നിവർക്കെതിരെ മീരാസാഹിബ് അബൂബക്കറാണ്​ അരൂർ പൊലീസിൽ പരാതി നൽകിയത്​. മേയ് 11 മുതൽ ജൂലൈ 20 വരെ കാലയളവിൽ 112 ലോഡ് വനാമി ചെമ്മീനാണ് ഇരുവരും വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ആന്ധ്രയിലെ പാടങ്ങളിൽനിന്ന്​ മൊത്തമായി ചെമ്മീൻ വാങ്ങുന്ന ഇടപാടുകാരനാണ് അബൂബക്കർ. അരൂർ മേഖലയിലെ കമ്പനികളിൽ ചെമ്മീൻ വിതരണം ചെയ്യുന്നത് യഹിയയും നിയാസുമാണ്. ത​ൻെറ വിശ്വസ്തരായിരുന്ന ഇരുവരും ഒടുവിൽ ചതിക്കുകയായിരുന്നെന്ന്​ അബൂബക്കർ ​ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.