ജില്ലയില്‍ 1118 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിൽ 11,337 പേര്‍

* ടി.പി.ആര്‍ 16.88 ശതമാനം ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച 1118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1998 പേര്‍ രോഗമുക്തരായി. 16.88 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 1096 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം ബാധിച്ചു. ആകെ 2,73,251 പേര്‍ രോഗമുക്തരായി. 11,337 പേര്‍ ചികിത്സയിലുണ്ട്. 243 പേര്‍ കോവിഡ് ആശുപത്രികളിലും 1954 പേര്‍ സി.എഫ്.എല്‍.ടി.സികളിലുമാണ്​ ചികിത്സയിൽ. 8069 പേര്‍ വീടുകളില്‍ ഐസൊലേഷനിലും. 152 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2080 പേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 610 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24,968 പേരാണ്​ നിരീക്ഷണത്തില്‍. 6622 സാമ്പിളാണ് ചൊവ്വാഴ്ച പരിശോധനക്ക്​ അയച്ചത്​. ഒടുവിൽ ചെല്ലമ്മയുടെ ഭൂമിക്ക് പട്ടയം ആലപ്പുഴ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം പേരില്‍ ഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമായതി​ൻെറ സന്തോഷത്തിലാണ് അമ്പലപ്പുഴ താലൂക്ക് പള്ളാത്തുരുത്തി വാര്‍ഡില്‍ ശാസ്ത സദനം വീട്ടില്‍ ചെല്ലമ്മ. 50 വര്‍ഷമായി താമസിക്കുന്ന അഞ്ച് സൻെറില്‍ പഴയ ഒരു വീട് ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് അപേക്ഷിക്കാനായിരുന്നില്ല. നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലതല പട്ടയമേള വഴിയാണ് ചെല്ലമ്മക്കിപ്പോള്‍ ദേവസ്വം പട്ടയം ലഭിച്ചത്. നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ വേദിയില്‍ നിന്നുമിറങ്ങി ചെല്ലമ്മക്കരികിലെത്തിയാണ് എച്ച്. സലാം എം.എല്‍.എ പട്ടയം കൈമാറിയത്. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 22 വര്‍ഷം മുമ്പ്​ ഭര്‍ത്താവ് മരിച്ച ചെല്ലമ്മ കൂലിപ്പണി ചെയ്താണ് മൂന്ന് മക്കള്‍ അടങ്ങിയ കുടുംബം പുലര്‍ത്തിയത്. തനിക്കും കുടുംബത്തിനും സ്വന്തമായി ഭൂമി എന്ന സ്വപ്നം നിറവേറ്റിത്തന്ന സര്‍ക്കാറിനോട് ചെല്ലമ്മ നന്ദി പറഞ്ഞു. ഫുട്ബാൾ പരിശീലകരുടെ സംഘടന വാർഷികം ആലപ്പുഴ: ജില്ലയിലെ ഫുട്ബാൾ പരിശീലകരുടെ സംഘടനയായ എ.എഫ്​.സി.എയുടെ വാർഷിക സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ്​ വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. കെ.ആർ. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘടന അംഗം പ്രദീപ് ഡിസൈൻ ചെയ്ത ലോഗോ യോഗത്തിൽ പ്രകാശനം ചെയ്തു. പ്രീമിയർ ലീഗ് ചെയർമാൻ കെ.എ. വിജയകുമാർ ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച്. രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ആർ. വിനയചന്ദ്രൻ- (പ്രസി)​, പി.ആർ. ശ്രീരഞ്ജൻ -(സെക്ര), വി.എൽ. സുരേഷ് കുമാർ (ട്രഷ),- എബി ഐസക്, വി. ബെന്നിച്ചൻ, പി.എസ്. സുരേഷ് -(വൈസ് പ്രസി), ഐ.പി. വിജയകുമാർ, എ. ഷെഹീർ- (ജോ. സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.