മാന്നാർ: മാന്നാറിൽ 173 പേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയ 144 പേരിൽ 11 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 29 പേരുടെ ആർ.ടി.പി.സി.ആർ. ടെസ്റ്റിനയച്ചു. ദേശീയപാത ൈകയേറി മത്സ്യക്കച്ചവടത്തിനെതിരെ നടപടി -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ദേശീയപാത 66ൽ കായംകുളം എം.എസ്.എം കോളജിന് സമീപം ദേശീയപാതയിലെ മണ്ണ് ഇടിച്ചുനിരത്തി അനധികൃത മത്സ്യ കച്ചവടം നടത്തിയവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ. ദേശീയപാത ൈകയേറി മത്സ്യക്കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തുകയും പൊലീസിൻെറ സഹായത്തോടുകൂടി വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ദേശീയപാതയിൽ മത്സ്യക്കച്ചവടം നിരോധിച്ച് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ മൂന്നാഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിട്ടും ജില്ലയിൽ പലയിടങ്ങളിലും മത്സ്യക്കച്ചവടം തുടരുന്നതായും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.