Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാറിൽ 11 പേർക്ക്​...

മാന്നാറിൽ 11 പേർക്ക്​ കോവിഡ്

text_fields
bookmark_border
മാന്നാർ: മാന്നാറിൽ 173 പേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയ 144 പേരിൽ 11 പേർക്ക്​ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 29 പേരുടെ ആർ.ടി.പി.സി.ആർ. ടെസ്​റ്റിനയച്ചു. ദേശീയപാത ​ൈകയേറി മത്സ്യക്കച്ചവടത്തിനെതിരെ നടപടി -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ദേശീയപാത 66ൽ കായംകുളം എം.എസ്​.എം കോളജിന് സമീപം ദേശീയപാതയിലെ മണ്ണ് ഇടിച്ചുനിരത്തി അനധികൃത മത്സ്യ കച്ചവടം നടത്തിയവർക്കെതിരെ ക്രിമിനൽ കേസ്​ ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ. ദേശീയപാത ​ൈകയേറി മത്സ്യക്കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തുകയും പൊലീസി​ൻെറ സഹായത്തോടുകൂടി വാഹനങ്ങൾ കസ്​റ്റഡിയിലെടുത്ത് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ദേശീയപാതയിൽ മത്സ്യക്കച്ചവടം നിരോധിച്ച്​ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ മൂന്നാഴ്ച മുമ്പ്​ ഉത്തരവ് ഇറക്കിയിട്ടും ജില്ലയിൽ പലയിടങ്ങളിലും മത്സ്യക്കച്ചവടം തുടരുന്നതായും ഇതിനെതിരെ ശക്​തമായ നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്​ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story