കോവിഡ്​ കുതിച്ചുയർന്നു; ജില്ല ബി കാറ്റഗറിയിൽ

-കടുത്ത നിയ​ന്ത്രണം; കൂടിച്ചേരലുകൾ അനുവദിക്കില്ല ആലപ്പുഴ: മൂന്നാംതരംഗത്തിൽ കോവിഡ്​ കുതിച്ചുയർന്നതോടെ എ വിഭാഗത്തിലായിരുന്ന ജില്ല 'ബി' കാറ്റഗറിയിലായി. ഇതോടെ കൂടുതൽ നിയന്ത്രണം നിലവിൽ വരും. ജില്ലയിൽ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായികമായ ഒരു കൂടിച്ചേരലും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക്‌ 20 പേരെ മാത്രമേ അനുവദിക്കൂ. ജില്ലയിൽ തിങ്കളാഴ്ച 1165 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 753 പേർ രോഗമുക്തരായി. തിങ്കളാഴ്ചത്തെ റിപ്പോർട്ടിലും ടി.പി.ആർ കണക്കില്ല. കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ്​ മാറ്റി ആലപ്പുഴ: കോവിഡ് വ്യാപന നിയന്ത്രണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ കുടുംബശ്രീ സി.ഡി.എസുകളിലേക്ക് ചൊവ്വാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിയതായി ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.