ജില്ല ഒളിമ്പിക്സ്​: റഗ്​ബി മത്സരത്തിൽ ആലപ്പുഴ ബീച്ച്​ ക്ലബിനും എസ്​.ഡി.വിക്കും സ്വർണം

ആലപ്പുഴ: ജില്ല ഒളിമ്പിക്സിന്‍റെ ഭാഗമായി ആലപ്പുഴ എസ്.ഡി.വി മൈതാനത്ത് ആരംഭിച്ച റഗ്ബിയിൽ പുരുഷ വിഭാഗത്തിൽ ആലപ്പുഴ ബീച്ച് ക്ലബും വനിതവിഭാഗത്തിൽ ആലപ്പുഴ എസ്​.ഡി.വിയും സ്വർണം നേടി. പുരുഷവിഭാഗം മത്സരത്തിൽ എസ്​.ഡി.വി വെള്ളിയും എസ്​.ഡി കോളജ്​ വെങ്കലവും നേടി. വനിതവിഭാഗത്തിൽ സെന്‍റ്​ ജോസഫ്‌സ് കോളജ് വെള്ളിയും ചേർത്തല സെന്‍റ്​ മൈക്കിൾസ് കോളജ് വെങ്കലവും നേടി. സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ. ജയകൃഷ്ണൻ ഉദ്​ഘാടനം നിർവഹിച്ചു. ഡോ. നിമ്മി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. വൈകീട്ട്​ സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. വിജയികൾക്ക് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ്​ പ്രസിഡന്‍റ്​ അഡ്വ. അനിത ഗോപകുമാർ സമ്മാനം നൽകി. ഡോ. നിമ്മി അലക്സാണ്ടർ, സി.ടി. സോജി, ഐജിൻ, പി. മനേഷ്, ജോസഫ്‌ ഈയോ, ഹീര ലാൽ, വിമൽപക്കി എന്നിവർ പ​​ങ്കെടുത്തു. APL regbi alappuzha ആലപ്പുഴ എസ്.ഡി.വി മൈതാനത്ത് ആരംഭിച്ച റഗ്ബി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സ്വർണംനേടിയ ആലപ്പുഴ ബീച്ച് ക്ലബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.