ചികിത്സ സഹായം കൈമാറി

മാന്നാർ: എസ്.എൻ.ഡി.പി യൂനിയൻ ഇരമത്തൂർ ശാഖ യോഗത്തിലെ കടവിശ്ശേരിൽ പുത്തൻപറമ്പിൽ സുരേഷിന്‍റെ (54) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാന്നാർ യൂനിയൻ ശാഖ യോഗങ്ങൾ മുഖേന സമാഹരിച്ച 6,10,253 രൂപ കൈമാറി. യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാറിൽനിന്ന്​ സുരേഷിന്‍റെ മകൻ അനന്തു പി. സുരേഷ്​ ചെക്ക് ഏറ്റുവാങ്ങി. കൺവീനർ ജയലാൽ എസ്​. പടീത്തറ അധ്യക്ഷത വഹിച്ചു. ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, സുജാത നുന്നു പ്രകാശ്, ഡോ. സത്യദേവൻ, പി.ബി. സൂരജ്, രേഷ്മ രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശാഖ യോഗം പ്രസിഡന്‍റ്​ സോമനാഥൻ ശിവഗംഗ സ്വാഗതവും സെക്രട്ടറി ബിജു ചാങ്ങയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.