അന്ധകാരനഴിമുഖത്ത്​ പുലിമുട്ട് നിർമിക്കണമെന്ന്​ മത്സ്യത്തൊഴിലാളികൾ

അരൂർ: അന്ധകാരനഴിമുഖത്ത്​ പുലിമുട്ട്​ നിർമിച്ച് നിരന്തരമായി ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട്​ ഒഴിവാക്കണമെന്ന്​ മത്സ്യത്തൊഴിലാളികൾ. അഴിമുഖത്ത്​ മണൽ തിട്ട രൂപപ്പെടുന്നത്​ മൂലം അഴി അടഞ്ഞ്​ വള്ളങ്ങൾക്ക്​ കടലിൽ ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തവണ യന്ത്രസഹായത്താൽ ഒരു മാസത്തെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് മണ്ണ്​ നീക്കം ചെയ്ത്​ അഴി തുറന്നത്. അഴി അടഞ്ഞുകിടന്നത്​ മൂലം രണ്ടാഴ്ചയായി മത്സ്യബന്ധനത്തിന്​ പോകാൻ കഴിയാതെ കിടന്ന വള്ളങ്ങൾ രണ്ട്​ ദിവസം മുമ്പാണ് കടലിൽ പോയത്​. ഒാരോ വർഷവും ലക്ഷങ്ങൾ മുടക്കിയാണ് യന്ത്രസഹായത്തോടെ മണൽ അഴിമുഖത്ത്​ നിന്നു നീക്കുന്നത്. മണ്ണ്​ അടിയുന്നത്​ മൂലം വള്ളങ്ങൾക്ക് കടലിൽ പോകാൻ കഴിയാതെ വരുമ്പോൾ തൊഴിലാളികൾ സ്വന്തം ചെലവിലും മണ്ണ്​ നീക്കാറുണ്ട്. ആലപ്പുഴ തുമ്പോളി മുതൽ പള്ളിത്തോട്​ വരെയുള്ള വള്ളങ്ങളാണ് അന്ധകാരനഴി മുഖത്തെ ആശ്രയിക്കുന്നത്. ഏതുസമയവും അഴിതുറന്ന്​ കിടക്കുന്ന രീതിയിൽ കടലിലേക്ക്​ പുലിമുട്ട്​ നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നിരവധി തവണ സർക്കാറിനും വകുപ്പ്​ മന്ത്രിക്കും എം.എൽ.എക്കും നിവേദനം നൽകിയിട്ടുള്ളതാണെന്നും പരിഹാര മാർഗങ്ങൾ ഉണ്ടായിട്ടില്ലെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ആൻറണി കുരിശിങ്കൽ പറഞ്ഞു. പ്രതിഷേധ പരിപാടി ചേർത്തല: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവ കലാസാഹിതി ചേർത്തല മണ്ഡലം കമ്മിറ്റി വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹത്തിനെതിരെ ബാനർ ചിത്രരചനയും പ്രതിഷേധ കുറിപ്പുകളും രേഖപ്പെടുത്തി. ജില്ല പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പി. നളിന പ്രഭ അധ്യക്ഷത വഹിച്ചു. ലീനാ രാജു പുതിയാട്ട്, യു. മോഹനൻ, കെ. ഉമയാക്ഷൻ, കെ.കെ. ഗോപാലൻ, വയലാർ റാണ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷിജി, ചിത്രാംഗദൻ, പി.വി. തമ്പി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.