വഴിയോര മത്സ്യക്കടക്ക്​ തീയിട്ടു

മാന്നാർ: വള്ളക്കാലി-വീയപുരം റോഡിൽ കുരട്ടിശ്ശേരി പാവുക്കര കടപ്രമഠം ജങ്​ഷനിൽ പ്രവർത്തിച്ചിരുന്ന വഴിയോര മത്സ്യക്കട പുതുവത്സരപ്പുലർച്ച സാമൂഹികവിരുദ്ധർ അഗ്​നിക്കിരയാക്കി. പാവുക്കര സുനി ഭവനത്തിൽ ജെയിംസി​ൻെറ വഴിയോര മത്സ്യ വിപണന കേന്ദ്രമാണ്​ തീവെച്ച്​ നശിപ്പിച്ചത്​. മീൻ എടുക്കുന്നതിന്​ പോകാൻ വന്ന വാഹനത്തി​ൻെറ ഡ്രൈവറാണ് തീ കത്തുന്നത് കണ്ടത്. ഉടൻതന്നെ അടുത്ത വീട്ടിൽനിന്ന്​ ആളുകളെ വിളിച്ചുണർത്തി തീകെടുത്തുകയായിരുന്നു. പത്ത് വർഷമായി ഇവിടെ മീൻ കച്ചവടം നടത്തി വരുന്നു. ഐസിട്ട് സൂക്ഷിച്ചിരുന്ന ബോക്‌സും അതിനുള്ളിൽ ഉണ്ടായിരുന്ന മീനും കത്തിനശിച്ചു. വിൽപനക്കായി ജീവനോടെ അലൂമിനിയം പാത്രത്തിൽ സൂക്ഷിച്ചിരുന്ന പുഴമത്സ്യങ്ങളും നഷ്​ടപ്പെട്ടു. 30,000ഓളം രൂപയുടെ നഷ്​ടമുണ്ടായി. മുമ്പ്​ ഇവിടെനിന്ന് മീൻ മോഷണം പോകുന്നതും പതിവായിരുന്നെന്ന്​ ഉടമ പറഞ്ഞു. മാന്നാർ പൊലീസ് കേസ് എടുത്തു. ചിത്രം: AP53, 54 Malsyakkada സാമൂഹിക വിരുദ്ധർ തീയിട്ട്​ നശിപ്പിച്ച വഴിയോര മത്സ്യക്കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.