അഖിലേന്ത്യ സൈക്കിൾ സവാരി ഫ്ലാഗ്ഓഫ് ചെയ്​തു

പൂച്ചാക്കൽ: രോഗങ്ങളില്ലാത്ത നാളെയെ വരവേൽക്കാം എന്ന സന്ദേശമുയർത്തി പുതുവത്സരത്തോടെ കെ.എൽ-7 പെഡലേഴ്​സ്​ എന്ന സൈക്കിൾ സവാരി ടീമി​ൻെറ ആഭിമുഖ്യത്തിൽ അഖിലേന്ത്യ സൈക്കിൾ സവാരിക്ക് തുടക്കംകുറിച്ചു. ആലപ്പുഴ പൂച്ചാക്കൽ പൊലീസ് സ്​റ്റേഷനിൽനിന്ന്​ ആരംഭിച്ച സൈക്കിൾ സവാരിക്ക് സി.ഐ അജയമോഹൻ, ടീം ക്യാപ്​ടൻ ഫൈസൽ സിറാജിന് ലോഗോ കൈമാറി ഫ്ലാഗ്ഓഫ് ചെയ്​തു. കഴിഞ്ഞ പുതുവർഷത്തിൽ 'ലഹരിക്കും മയക്കുമരുന്നിനുമെതിരെ' സന്ദേശത്തിൽ നാലുദിവസംകൊണ്ട് സൈക്കിളിൽ കേരള സവാരി നടത്തി ഫൈസൽ ഖ്യാതി നേടിയിരുന്നു. ഫൈസലിനോടൊപ്പം ക്ലബ്​ അംഗങ്ങളായ അഖിൽ നാസിം (കോഴിക്കോട്) അദ്​നാൻ ഫെറിൻ, മുഹമ്മദ് അനസ് (ഇരുവരും മലപ്പുറം സ്വദേശികൾ) എന്നിവരും സംഘത്തിലുണ്ട്. പൂച്ചാക്കൽ പൊലീസ് സ്​റ്റേഷൻ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ അൻസാർ, സിറാജുദ്ദീൻ, സലാഹുദ്ദീൻ, ഫ്രാൻസിസ്, പൃഥ്വിരാജ്, ഫജറുദ്ദീൻ എന്നിവർ പങ്കെടുത്തു. എസ്.ഐ.ഒ പൂച്ചാക്കൽ യൂനിറ്റ് കോഓഡിനേറ്റർ വി.എ. നാസിമുദ്ദീൻ ആശംസകൾ നേർന്നു. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് അരങ്കശേരി പടിപ്പുരക്കൽ സിറാജ്-ഫാത്വിമ ദമ്പതികളുടെ ഇളയ മകനായ ഫൈസൽ, എസ്.ഐ.ഒ പ്രവർത്തകനും ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്​കൂളിൽനിന്ന്​ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥിയുമാണ്. photo APL cycle savari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.