കോൺഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ച സംഭവം: പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തി

തിരുവല്ല: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലെ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗിരീഷ് രാജ്ഭവനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം പ്രവർത്തകരാണ്​ അക്രമത്തിന്​ പിന്നി​െലന്ന് സമരക്കാർ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ഉമ്മൻ അലക്സാണ്ടർ, റോജി കാട്ടാശ്ശേരി, കെ.പി. രഘുകുമാർ, ജിജോ ചെറിയാൻ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, ടി.പി. ഹരി, ശോഭ വിനു, ലെജു പുളിക്കത്തറ, സജി എം.മാത്യു, ജിനു തുമ്പുംകുഴി, എ.ജി. ജയദേവൻ, രാജൻ വർഗീസ്, ജോൺസൺ വെൺപാല, അമീർ ഷാ, ജസ്​റ്റിൻ നൈനാൻ, അജ്മൽ എന്നിവർ സംസാരിച്ചു. തിരുവല്ല നഗരസഭ: ഏറ്റവും വലിയ ഭൂരിപക്ഷം ലിൻഡ തോമസിന്​ തിരുവല്ല: തിരുവല്ല നഗരസഭയിലെ 39 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്​ മൂന്നാം വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട ലിൻഡ തോമസ് വഞ്ചിപ്പാലം. 580 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൂന്നാംവാർഡായ ആറ്റുചിറയിൽനിന്നും എൽ.ഡി.എഫിനുവേണ്ടി കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധിയായി മത്സരിച്ച ലിൻഡ ജയിച്ചുകയറിയത്. ആകെ പോൾ ചെയ്ത 1045 വോട്ടുകളിൽ 790 വോട്ടുകൾ ലിൻഡ സ്വന്തമാക്കിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ജോസഫ് വിഭാഗത്തിൽനിന്ന്​ മത്സരിച്ച ജിജി മാത്യുവിന് 210 വോട്ടുകൾ മാത്രമാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഏലിയാമ്മ ഐപ്പിന് 53 വോട്ടുകളും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.