യുവത്വം ഗോദയിൽ- നഗരസഭ

വിദ്യാർഥി രാഷ്​ട്രീയത്തി​ൻെറ വീര്യവുമായി ഗോപിക ap 112 ആലപ്പുഴ: വിദ്യാർഥി രാഷ്​ട്രീയത്തി​ൻെറ പോരാട്ട വീര്യവുമായാണ്​ ആശ്രമം വാർഡിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി ഗോപിക വിജയ പ്രസാദ്​ കന്നിയങ്കത്തിനിറങ്ങുന്നത്​. ചെറുപ്പം മുതൽ പൊതുരംഗത്ത്​ സജീവമായ ഗോപിക വാർഡിലെ ത്രിവേണി വായനശാലയിലെ ലൈബ്രേറിയൻ സ്ഥാനം രാജിവെച്ചാണ്​ മത്സരത്തിനിറങ്ങുന്നത്​. നഗരത്തിലെ പാരലൽ കോളജിൽ എം.എ ഹിസ്​റ്ററി വിദ്യാർഥിയായ ഈ 22കാരി കേരള സർവകലാശാല മുൻ വൈസ്​ ചെയർപേഴ്​സണാണ്​. എസ്​.ഡി കോളജിൽ ഡിഗ്രി പഠനകാലത്ത്​ ലേഡിറെപ്​​, യു.യു.സി എന്നീ സ്ഥാനങ്ങളും വഹിച്ചു. എസ്​.​എഫ്​.ഐ ജില്ല വൈസ്​ പ്രസിഡൻറ്​, ശാസ്​ത്ര സാഹിത്യ പരിഷത്ത്​ ടൗൺ യൂനിറ്റ്​ സെക്രട്ടറി, പു.ക.സ ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു​. ആശ്രമം വാർഡിലെ തയ്യിൽചെമ്മുകത്ത്​ വീട്ടിൽ വിജയപ്രസാദി​ൻെറയും ജ്യോതിയുടെയും മകൾ. സഹോദരൻ: ഉണ്ണികൃഷ്​ണൻ. അമ്മയു​െട വഴിയേ ശ്വേതയും ap 111 ആലപ്പുഴ: 20 വർഷം​ മുമ്പ്​​ തിരുമല വാർഡിലെ ആദ്യ കൗൺസിലറായ അമ്മ മിനി ഷാജി കുമാറി​ൻെറ പാത പിന്തുടർന്നാണ്​ മകൾ ശ്വേതയും അതേ വാർഡിലൂടെ തെര​െഞ്ഞടുപ്പ്​ ഗോദയിലേക്കിറങ്ങുന്നത്​. എം.ബി.എ കഴിഞ്ഞ ശേഷം മത്സര പരീക്ഷകൾക്ക്​ തയാറെടുക്കുന്നതിനിടെയാണ്​ പാർട്ടി നിർദേശം അനുസരിച്ച് എൽ.ഡി.എഫ്​ സ്ഥാനാർഥിയായി​ ആദ്യ മത്സരത്തിനിറങ്ങുന്നത്​. ബാലസംഘം സ്​റ്റേറ്റ്​ കമ്മിറ്റി അംഗം, എസ്​.​എഫ്​.​െഎ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റി അംഗമാണ്​ ഈ 25കാരി. ഡി.വൈ.എഫ്​.​െഎ മേഖല സെക്രട്ടറി സനീഷ്​ സത്യനാണ്​ ഭർത്താവ്​. പിതാവ്​ ഷാജി കുമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.