ആരോഗ്യവകുപ്പി​െൻറ കർശന നിർദേശം; തു​േമ്പാളി പള്ളി അണുമുക്തമാക്കി

ആരോഗ്യവകുപ്പി​ൻെറ കർശന നിർദേശം; തു​േമ്പാളി പള്ളി അണുമുക്തമാക്കി ആലപ്പുഴ: വികാരിക്ക് കോവിഡ് ബാധിച്ച് ചികിത്സ തേടുകയും അസി. വികാരിയടക്കമുള്ളവർ ക്വാറൻറീനിൽ പോവുകയും ചെയ്ത തു​േമ്പാളി സൻെറ് തോമസ് പള്ളിയും പരിസരവും അണുമുക്തമാക്കി. വികാരിക്ക് കോവിഡ് ബാധിച്ചതിനാൽ ഒരാഴ്​ച കുർബാനകൾ ഉണ്ടായിരിക്കില്ലെന്ന് അസി. വികാരി വിശ്വാസികളെ അറിയിച്ച അന്നുതന്നെ കോവിഡ് മാനദണ്ഡം ലംഘിച്ച്​ പള്ളിയിൽ വിവാഹം നടത്തിയത് വിവാദമായിരുന്നു. ഫോറം ഫോർ പ്രിവൻഷൻ ഓഫ് എൻവയൻമൻെറൽ ആൻഡ് സൗണ്ട് പൊല്യൂഷൻ എന്ന സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും സംഭവം ഗൗരവമായി എടുത്തിരുന്നു. പള്ളി അധികൃതരുടെ നിഷേധ നിലപാടിൽ വിശ്വാസികളിൽനിന്നടക്കം കടുത്ത എതിർപ്പുണ്ടായിരുന്നു. ബിഷപ്പിന് പരാതിനൽകിയതോടെ വിശദമായ അന്വേഷണത്തിന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ വികാരി ജനറാളെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെ കോവിഡ് മാനദണ്ഡം പാലിക്കാതെ മംഗലം പള്ളിയിൽ നിർബന്ധിത വേദപാഠം പഠിപ്പിക്കുന്നതിൽ പരാതിയുണ്ട്​. അമ്പത് വിദ്യാർഥികളെ ക്ലാസിൽ ഉൾക്കൊള്ളിച്ചാണത്രേ പഠനം. പടം AP51: വികാരിക്ക് കോവിഡ് ബാധിച്ച തുേമ്പാളി സൻെറ് തോമസ് പള്ളിയും പരിസരവും അണുമുക്തമാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.