സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവം: ഗുണ്ടസംഘം അറസ്​റ്റിൽ

കായംകുളം: കാർ വർക്ക്‌ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഉൾ​െപ്പടെയുള്ളവർ അറസ്​റ്റിൽ. യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസുകളിലടക്കം പ്രതിയായ കായംകുളം മത്സ്യ മാർക്കറ്റിന് സമീപം പുത്തൻകണ്ടത്തിൽ പാരഡൈസിൽ അജ്മൽ (പുട്ട് അജ്മൽ 21), ചിറക്കടവം മൂപ്പള്ളിൽ അമൽ കൃഷ്ണൻ (20), ചേരാവള്ളി അവളാട്ട്കിഴക്കതിൽ അശ്വിൻ കൃഷ്ണൻ (ഉണ്ണി-22) എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം ശ്രീരാജ് ഭവനത്തിൽ രാമചന്ദ്രൻപിള്ളയെ (65) കമ്പിവടിക്ക് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 17 ന് രാത്രി 11.30 ഒാടെ കൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ വർക്​ഷോപ്പിലായിരുന്നു സംഭവം. വർക്​ഷോപ്പിൽ നൽകിയിരുന്ന കാറിൻെറ താക്കോൽ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അജ്മലിനെതിരെ ഗുണ്ടാആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് സി.െഎ മുഹമ്മദ് ഷാഫി അറിയിച്ചു. എസ്.െഎമാരായ ഷൈജു, ജിതിൻകുമാർ, അജ്മൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. സിവിൽ പൊലീസ് ഒാഫിസർമാരായ ലിമു, ബിനുമോൻ, കണ്ണൻ, ബാലരാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. APL ajmal.jpg APL amal.jpg APL ashwin.jpg എൽ.ഡി.എഫ് സ്​ഥാനാർഥികളുടെ പട്ടികയായി അരൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്​ഥാനാർഥികളുടെ അന്തിമ പട്ടികയായി.(സ്ഥാനാർഥിയുടെ പേര്, മത്സരിക്കുന്ന വാർഡ് ക്രമത്തിൽ) രുക്മിണി ബോബൻ-1, ശ്രീകല-2, റാണി ജോഷി-3, ആർ. അശോകൻ-4, സുമേഷ്-5, സിന്ധു ഓമനക്കുട്ടൻ-6, സി.ടി. വിനോദ്-7, സുജാത ധരണീധരൻ-8, ബെൻസി രാഘവൻ-9, റെജീന സെൽവി-10, വി. രാധാകൃഷ്ണൻ-11, ഷീല ഉദയൻ-12, ജയിംസ് ആലത്തറ-13, കവിത ഷാജി-14, എസ്. വേണുഗോപാൽ-15.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.