കുമാരപുരത്തും ദമ്പതികൾ സ്ഥാനാർഥികൾ

ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിൽ ദമ്പതികൾ മത്സരരംഗത്ത്. എരിക്കാവ് ആർ.ടി നിവാസിൽ ആർ. രാജേഷും ഭാര്യ കവിതയുമാണ് കോൺഗ്രസിനുവേണ്ടി മത്സര രംഗത്തുള്ളത്​. രാജേഷ് 15ാം വാർഡിലും കവിത നാലിലുമാണ് ജനവിധി തേടുന്നത്. രാജേഷ് മുൻ പഞ്ചായത്തംഗവും കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. മഹിള കോൺഗ്രസ് പ്രവർത്തകയായ കവിതയുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. പടം ap61

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.