എൻ.സി.പിയിലേക്ക് കൂറുമാറിയ നേതാവിന് സീറ്റ് നൽകിയതിനെതിരെ ഘടകകക്ഷികൾ തമ്മിൽ പോർവിളി

കായംകുളം: സി.പി.െഎയുടെ വാർഡിൽ ജയിച്ച് എൻ.സി.പിയിലേക്ക് കൂറുമാറിയ നേതാവിന് സീറ്റ് നൽകിയതിനെതിരെ ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികൾ തമ്മിൽ പോർവിളി. വോട്ട് ചെയ്യില്ലെന്ന സി.പി.െഎയുടെ ഭീഷണിക്ക് അതേ സ്വരത്തിൽ എൻ.സി.പിയുടെ മറുപടി. എ.െഎ.വൈ.എഫ് മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായിരുന്ന ജലീൽ എസ്. പെരുമ്പളത്തിനെ 38ാം വാർഡിൽ മത്സരിപ്പിക്കുന്നതിനെ ചൊല്ലിയാണ് നേതാക്കൾ കൊമ്പുകോർത്തത്. 20ാം വാർഡിൽ കോൺഗ്രസ് നേതാവിനെ അട്ടിമറിച്ച സി.പി.െഎയുടെ യുവനേതാവ് നേതൃത്വവുമായി ഉടക്കി എൻ.സി.പിയിലേക്ക് കൂറുമാറുകയായിരുന്നു. എന്നാൽ, ഭൂരിപക്ഷമില്ലാതിരുന്ന ഭരണം സംരക്ഷിക്കാനായി കൂറുമാറ്റ നടപടിക്ക് വിധേയനാക്കാൻ സി.പി.െഎ തയാറായില്ല. വരുന്ന കൗൺസിലിൽ സീറ്റ് നൽകരുതെന്ന ആവശ്യമാണ് ഇതിന്​ ഇവർ മുന്നോട്ടു​െവച്ചത്. എന്നാൽ, 38ാം വാർഡിൽ ജലീലിനെ സ്ഥാനാർഥിയാക്കിയത് സി.പി.െഎക്ക് തിരിച്ചടിയായി. കഴിഞ്ഞതവണ മുന്നണിക്ക് പുറത്ത് മത്സരിച്ച എൻ.സി.പിക്ക് മുന്നിൽ സി.പി.െഎ നേതാവ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിലുള്ള ശത്രുത നിലനിൽക്കുന്നതിനിടെ തങ്ങളുടെ പഴയ നേതാവിനുതന്നെ സീറ്റ് നൽകിയതും സി.പി.െഎയെ ചൊടിപ്പിച്ചു. സി.പി.െഎ നേതാക്കളായ എൻ. സുകുമാരപിള്ളയും എ.എ. റഹീമുമാണ് പ്രതിഷേധം അറിയിച്ചത്. സ്ഥാനാർഥിയെ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എൻ.സി.പി നേതൃത്വവും വ്യക്തമാക്കി. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അവകാശത്തിൽ മറ്റാരും കൈകടത്തേണ്ടതില്ലെന്നും ഇവർ തുറന്നടിച്ചു. അതേസമയം, സി.പി.െഎ ആവശ്യം ന്യായമാണെന്ന തരത്തിലാണ് സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം എം.എ. അലിയാർ പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.