Posted On
date_range Updated On
date_range ഹോട്ടൽ തകർത്ത സംഭവം: പൊലീസുകാരൻ റിമാൻഡിൽ
ആലപ്പുഴ: മകന് ഭക്ഷ്യവിഷബാധ ആരോപിച്ച് മദ്യലഹരിയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത കേസിൽ പൊലീസുകാരൻ റിമാൻഡിൽ. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ വാടയ്ക്കൽ സ്വദേശി കെ.ജെ. ജോസഫിനെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാൻഡ് ചെയ്തത്.
വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ജില്ല പൊലീസ് മേധാവി ഇയാൾക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് കോട്ടയത്ത് സമർപ്പിക്കും. തുടർന്ന് വകുപ്പുതല നടപടിയുണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം. മദ്യലഹരിയിലെത്തി ആലപ്പുഴ വലിയചുടുകാടിന് സമീപത്തെ ‘അഹ്ലൻ’ കുഴിമന്തിക്കട അടിച്ചുതകർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.