കാർഷിക ബോധവത്കരണ ക്ലാസ്

ചാരുംമൂട്: അവസാനവർഷ ഹോർട്ടികൾചർ വിദ്യാർഥികളുടെ നേതൃത്വത്തിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. താമരക്കുളം കമ്പനി വിളയിൽ ശാന്തി എസ്​റ്റേറ്റിലെ ജീവനക്കാർക്കാണ് ക്ലാസ് നടത്തിയത്. ആന്ധ്രയിൽ ഡോ. വൈ.എസ്.ആർ ഹോർട്ടികൾചർ കോളജ് വിദ്യാർഥികളായ സാബിറ, അരുണിമ, ആതിര എന്നിവർ ക്ലാസെടുത്തു. മൂന്നുമാസം നീളുന്ന റൂറൽ ഹോർട്ടികൾചർ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമി​ൻെറ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തി​ൻെറ കീഴിലാണ് വിദ്യാർഥികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫോട്ടോ: apl KAARSHIKA CLASS ആന്ധ്രയിൽ ഡോ.വൈ.എസ്.ആർ ഹോർട്ടികൾചർ കോളജ് വിദ്യാർഥികൾ താമരക്കുളം കമ്പനി വിളയിൽ ശാന്തി എസ്​റ്റേറ്റിലെ ജീവനക്കാർക്ക് ക്ലാസെടുക്കുന്നു വൈദ്യുതി മുടങ്ങും ചേർത്തല: വെസ്​റ്റ്​ ഇലക്ട്രിക്കൽ സെക്​ഷ​ൻെറ പരിധിയിൽ ടച്ചിങ്​ വർക്ക് നടക്കുന്നതിനാൽ സൻെറ്​ മാർട്ടിൻ, സ്വരത്രയം, ചാണിവാരം, കിഴക്കേ നാൽപത്, വിശ്വനാഥ ക്ഷേത്രം, പുല്ലയിൽ ഇല്ലം, മഠത്തിൽ ഷൺമുഖ ക്ഷേത്രം, പുല്ലാട്ട്, സൂര്യ ക്ലബ്​ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.