Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 11 Nov 2020 11:58 PM GMTകാർഷിക ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
ചാരുംമൂട്: അവസാനവർഷ ഹോർട്ടികൾചർ വിദ്യാർഥികളുടെ നേതൃത്വത്തിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. താമരക്കുളം കമ്പനി വിളയിൽ ശാന്തി എസ്റ്റേറ്റിലെ ജീവനക്കാർക്കാണ് ക്ലാസ് നടത്തിയത്. ആന്ധ്രയിൽ ഡോ. വൈ.എസ്.ആർ ഹോർട്ടികൾചർ കോളജ് വിദ്യാർഥികളായ സാബിറ, അരുണിമ, ആതിര എന്നിവർ ക്ലാസെടുത്തു. മൂന്നുമാസം നീളുന്ന റൂറൽ ഹോർട്ടികൾചർ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിൻെറ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൻെറ കീഴിലാണ് വിദ്യാർഥികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫോട്ടോ: apl KAARSHIKA CLASS ആന്ധ്രയിൽ ഡോ.വൈ.എസ്.ആർ ഹോർട്ടികൾചർ കോളജ് വിദ്യാർഥികൾ താമരക്കുളം കമ്പനി വിളയിൽ ശാന്തി എസ്റ്റേറ്റിലെ ജീവനക്കാർക്ക് ക്ലാസെടുക്കുന്നു വൈദ്യുതി മുടങ്ങും ചേർത്തല: വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻെറ പരിധിയിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ സൻെറ് മാർട്ടിൻ, സ്വരത്രയം, ചാണിവാരം, കിഴക്കേ നാൽപത്, വിശ്വനാഥ ക്ഷേത്രം, പുല്ലയിൽ ഇല്ലം, മഠത്തിൽ ഷൺമുഖ ക്ഷേത്രം, പുല്ലാട്ട്, സൂര്യ ക്ലബ് ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story