വോട്ടർമാർ കൂടുതൽ ആലപ്പുഴ നഗരസഭയിൽ; വനിതകൾ മുന്നിൽ

പഞ്ചായത്തിൽ കൂടുതൽ മാരാരിക്കുളം തെക്കും കുറവ്​ ചെറിയനാടും ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്​ ആലപ്പുഴ നഗരസഭയിലാണ്​. നഗരസഭകളിൽ ഏറ്റവും കുറവ്​ ചെങ്ങന്നൂരിലും. ആലപ്പുഴയിൽ 52 വാർഡിലായി 66,573 സ്​ത്രീകളും 60,122 പുരുഷന്മാരും ഒരുഭിന്നലിംഗവും ഉൾപ്പെടെ 1,26,696 വോട്ടർമാരാണുള്ളത്​. 20,313 വോർട്ടർമാരുള്ള ചെങ്ങന്നൂർ നഗരസഭയിലാണ്​ ഏറ്റവും കുറവ്​ വോട്ടർമാരുള്ളത്​. ഇവിടെ 10,876 പുരുഷന്മാരും 9437 വനിതകളുമുണ്ട്​. 72 പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്​ മാരാരിക്കുളം തെക്ക്​​ പഞ്ചായത്തിലാണ്​. ഇവിടെ 20,887 സ്ത്രീകളും 19,596 പുരുഷന്മാരും ഉൾ​​െപ്പടെ 39,983 പേരാണുള്ളത്​. 540 പേർ മാത്രമുള്ള ചെറിയനാട്​ പഞ്ചായത്തിലാണ് ഏറ്റവും കുറവ്​ വോട്ടർമാരുള്ളത്​. ഇവിടെ ​246 പുരുഷന്മാരും 294 സ്​ത്രീകളുമുണ്ട്​. ജില്ലയിൽ ആകെ 16,83,635 വോട്ടർമാരാണുള്ളത്​. ഇതിൽ 8,81,631 വനിതകളും 8,01,992 പുരുഷന്മാരും ഏഴ്​ ഭിന്നലിംഗക്കാരുമുണ്ട്​. ആറ്​ നഗരസഭയിൽ 1,51,452 സ്​ത്രീകളും 1,34,782 പുരുഷന്മാരും ഒരു ഭിന്നലിംഗവും ഉൾപ്പെടെ 2,86,235 വോട്ടർമാരാണുള്ളത്​. 72 പഞ്ചായത്തിൽ 13,97,400 വോട്ടർമാരും​. ഇതിൽ 6,67,210 പുരുഷന്മാരും 7,30,184 സ്​ത്രീകളും ആറ്​ ഭിന്നലിംഗക്കാരുമുണ്ട്​. ജില്ലപഞ്ചായത്ത്-23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1169, നഗരസഭ-215 എന്നിങ്ങനെയാണ് ഡിവിഷനുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.