Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 8 Nov 2020 11:58 PM GMTവോട്ടർമാർ കൂടുതൽ ആലപ്പുഴ നഗരസഭയിൽ; വനിതകൾ മുന്നിൽ
text_fieldsbookmark_border
പഞ്ചായത്തിൽ കൂടുതൽ മാരാരിക്കുളം തെക്കും കുറവ് ചെറിയനാടും ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആലപ്പുഴ നഗരസഭയിലാണ്. നഗരസഭകളിൽ ഏറ്റവും കുറവ് ചെങ്ങന്നൂരിലും. ആലപ്പുഴയിൽ 52 വാർഡിലായി 66,573 സ്ത്രീകളും 60,122 പുരുഷന്മാരും ഒരുഭിന്നലിംഗവും ഉൾപ്പെടെ 1,26,696 വോട്ടർമാരാണുള്ളത്. 20,313 വോർട്ടർമാരുള്ള ചെങ്ങന്നൂർ നഗരസഭയിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. ഇവിടെ 10,876 പുരുഷന്മാരും 9437 വനിതകളുമുണ്ട്. 72 പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ്. ഇവിടെ 20,887 സ്ത്രീകളും 19,596 പുരുഷന്മാരും ഉൾെപ്പടെ 39,983 പേരാണുള്ളത്. 540 പേർ മാത്രമുള്ള ചെറിയനാട് പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. ഇവിടെ 246 പുരുഷന്മാരും 294 സ്ത്രീകളുമുണ്ട്. ജില്ലയിൽ ആകെ 16,83,635 വോട്ടർമാരാണുള്ളത്. ഇതിൽ 8,81,631 വനിതകളും 8,01,992 പുരുഷന്മാരും ഏഴ് ഭിന്നലിംഗക്കാരുമുണ്ട്. ആറ് നഗരസഭയിൽ 1,51,452 സ്ത്രീകളും 1,34,782 പുരുഷന്മാരും ഒരു ഭിന്നലിംഗവും ഉൾപ്പെടെ 2,86,235 വോട്ടർമാരാണുള്ളത്. 72 പഞ്ചായത്തിൽ 13,97,400 വോട്ടർമാരും. ഇതിൽ 6,67,210 പുരുഷന്മാരും 7,30,184 സ്ത്രീകളും ആറ് ഭിന്നലിംഗക്കാരുമുണ്ട്. ജില്ലപഞ്ചായത്ത്-23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1169, നഗരസഭ-215 എന്നിങ്ങനെയാണ് ഡിവിഷനുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story