പെൻഷൻകാർ സമരം നടത്തി

ചാരുംമൂട്: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുൾപ്പെടെ കാര്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നൂറനാട് സബ് ട്രഷറിക്ക്​ മുന്നിൽ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ പി.എം. ​െഷരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജില്ല കമ്മിറ്റി അംഗം നസീർ സീദാർ, സുരേന്ദ്രൻ പിള്ള, വിജയമ്മ, രാമചന്ദ്രൻ, ഹനീഫ്, തുളസീഭായി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.