വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: കെ.എസ്​.ഇ.ബി സെക്​ഷൻ പരിധിയിലെ ശരത്​ ഫർണിച്ചർ, അമ്പലപ്പുഴ വെസ്​റ്റ്​, ബി.എസ്​.എൻ.എൽ, മജസ്​റ്റിക്​ ​ട്രാൻ​സ​്​ഫോർമറുകളിൽ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . തിരുവമ്പാടി: സെക്​ഷൻ പരിധിയിൽ പുലയൻവഴി, വലിയകുളം, ആര്യശ്ശേരി കോളനി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . മണ്ണഞ്ചേരി: പാതിരപ്പള്ളി സെക്​ഷൻ പരിധിയിൽ മാവേലിപുരം, പാലച്ചിറ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെ ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ പണപ്പിരിവ്​ തുറവൂർ: ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ തീരമേഖലയിൽ പണപ്പിരിവ് നടക്കുന്നതായി ആരോപണം. വീടും സ്ഥലവും പരിശോധിക്കാനും സ്ഥലം അളക്കാനുമെന്ന പേരിൽ ചില ഉദ്യോഗസ്ഥരും മറ്റും ചേർന്നാണ് പണം തട്ടുന്നത്. അവധിദിവസങ്ങളിൽ അപേക്ഷകരുടെ വീടുകളിലെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതായി കാണിക്കുകയും സ്കെച്ച് തയാറാക്കാനെന്ന പേരിൽ 500 മുതൽ 1000 രൂപ വീതം അന്യായമായി വാങ്ങുന്നതായുമാണ് ആരോപണം. ജനപ്രതിനിധികളുടെ ബന്ധുക്കളും ഒരു ഉദ്യോഗസ്ഥനും ചേർന്നാണ് തട്ടിപ്പ് നടത്ത​ുന്നത്. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലുള്ള ഒരു നിർദേശവും സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. ലൈഫ്മിഷൻ പദ്ധതി പ്രകാരം കരട് ലിസ്​റ്റിൽ വന്നവരെ സമീപിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്​ ചില ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് തട്ടിപ്പെന്നും ആക്ഷേപമുണ്ട്. അന്വേഷിച്ച്​ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.