Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:58 PM GMT Updated On
date_range 4 Nov 2020 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അമ്പലപ്പുഴ: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ ശരത് ഫർണിച്ചർ, അമ്പലപ്പുഴ വെസ്റ്റ്, ബി.എസ്.എൻ.എൽ, മജസ്റ്റിക് ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . തിരുവമ്പാടി: സെക്ഷൻ പരിധിയിൽ പുലയൻവഴി, വലിയകുളം, ആര്യശ്ശേരി കോളനി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . മണ്ണഞ്ചേരി: പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ മാവേലിപുരം, പാലച്ചിറ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെ ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ പണപ്പിരിവ് തുറവൂർ: ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ തീരമേഖലയിൽ പണപ്പിരിവ് നടക്കുന്നതായി ആരോപണം. വീടും സ്ഥലവും പരിശോധിക്കാനും സ്ഥലം അളക്കാനുമെന്ന പേരിൽ ചില ഉദ്യോഗസ്ഥരും മറ്റും ചേർന്നാണ് പണം തട്ടുന്നത്. അവധിദിവസങ്ങളിൽ അപേക്ഷകരുടെ വീടുകളിലെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതായി കാണിക്കുകയും സ്കെച്ച് തയാറാക്കാനെന്ന പേരിൽ 500 മുതൽ 1000 രൂപ വീതം അന്യായമായി വാങ്ങുന്നതായുമാണ് ആരോപണം. ജനപ്രതിനിധികളുടെ ബന്ധുക്കളും ഒരു ഉദ്യോഗസ്ഥനും ചേർന്നാണ് തട്ടിപ്പ് നടത്തുന്നത്. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലുള്ള ഒരു നിർദേശവും സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. ലൈഫ്മിഷൻ പദ്ധതി പ്രകാരം കരട് ലിസ്റ്റിൽ വന്നവരെ സമീപിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് തട്ടിപ്പെന്നും ആക്ഷേപമുണ്ട്. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story