ഹരിപ്പാട് മണ്ഡലത്തിലെ അഞ്ച്​ റോഡുകള്‍ക്ക് ഭരണാനുമതി

ഹരിപ്പാട്: മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് റവന്യൂവകുപ്പി​ൻെറ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് നഗരസഭയിലെ കുട്ടത്തേത്ത് -സപര്യ ജങ്​ഷന്‍ റോഡ് -10 ലക്ഷം, തിരുവാണിക്കല്‍ റോഡ് -10 ലക്ഷം, ചേപ്പാട് പഞ്ചായത്തിലെ രാമവിലാസം -മേടമുക്ക് റോഡ് -10 ലക്ഷം, പറക്കാവില്‍മുക്ക് -അമ്പോളത്തറ മുക്ക് റോഡ് -10 ലക്ഷം, ആറാട്ടുപുഴ പഞ്ചായത്തിലെ ജ്യോതിനഗര്‍-സുനാമി സ്മാരകം റോഡ് -10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.