കോവിഡ്​ പ്രതിരോധത്തിന്​ പൊതുജന സഹകരണം അനിവാര്യം -കലക്ടർ

ആലപ്പുഴ: ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതിന് പൊതുജന സഹകരണം അനിവാര്യമാണെന്ന്​ കലക്ടർ എ. അലക്സാണ്ടർ. നിസ്സഹകരണം തുടർന്നാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ്​ നൽകി. ജില്ല ശിശുക്ഷേമസമിതിയു​െടയും നാഷനൽ ഇൻറഗ്രേറ്റഡ് ഫോറം ഫോർ ആർട്ടിസ്​റ്റ്​ ആൻഡ്​ ആക്ടിവിസ്​റ്റി​ൻെറ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷത്തൈ വിതരണ-നടീൽ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ നിർവഹിക്കുകയായിരുന്നു കലക്​ടർ. ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി. പ്രതാപൻ, ശ്രീലേഖ അക്ഷയ്, നസീർ പുന്നക്കൽ, കെ. നാസർ, അശ്വിനി പ്രസാദ്, എസ്. സഫീക്ക്, ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. Photo caption ജില്ല ശിശുക്ഷേമസമിതിയു​െടയും നാഷനൽ ഇൻറഗ്രേറ്റഡ് ഫോറം ഫോർ ആർട്ടിസ്​റ്റ്​ ആൻഡ്​ ആക്ടിവിസ്​റ്റി​ൻെറ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷത്തൈ വിതരണ-നടീൽ പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ എ. അലക്സാണ്ടർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.