ചെങ്ങന്നൂർ മണ്ഡലത്തിൽ നാല് റോഡിൻെറ നിർമാണോദ്ഘാടനം ഇന്ന് ചെങ്ങന്നൂർ: സജി ചെറിയാൻ എം.എൽ.എയുടെ നിവേദനത്തിൽ സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ആധുനികരീതിയിൽ പണിയുന്ന നാല് റോഡിൻെറ നിർമാണോദ്ഘാടനം ഞായറാഴ്ച നടക്കും. 2.37 കോടി ചെലവിൽ ബുധനൂർ-പൊണ്ണത്തറ റോഡ് നിർമാണോദ്ഘാടനം രാവിലെ 10ന് പൊണ്ണത്തറ ജങ്ഷനിലും 494 ലക്ഷം വിനിയോഗിക്കുന്ന എണ്ണക്കാട്-ആലുംമൂട്-ഇലഞ്ഞിമേൽ റോഡ് രാവിലെ 10.30ന് പുളിമൂട്ടിൽ പടി ജങ്ഷനിലും 2.05 കോടി മുടക്കുന്ന കുളിക്കാംപാലം-ഷാപ്പുപടി റോഡ് രാവിലെ 11ന് ഷാപ്പുപടി ജങ്ഷനിലും 186 ലക്ഷത്തിൻെറ പെണ്ണുക്കര കനാൽ ജങ്ഷൻ നെടുവരംകോട് റോഡ് രാവിലെ 11.30ന് പെണ്ണുക്കര കനാൽ ജങ്ഷനിലെ യോഗത്തിലും സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. വിവിധ യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. ശോഭ, ടി.ടി. ശൈലജ, പി. വിശ്വംഭരപ്പണിക്കർ തുടങ്ങിയവർ അധ്യക്ഷത വഹിക്കും. വെൽഫെയർ പാർട്ടി സ്ഥാനാർഥി പ്രഖ്യാപനം ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ തലവടി പഞ്ചായത്തിൽനിന്ന് മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെ ഔദ്യോഗികപ്രഖ്യാപനം ഞായറാഴ്ച രാവിലെ കാർത്തിക ഹാളിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തലവടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സുരേഷ് ചൂരക്കാടൻ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ സ്ഥാനാർഥിപ്രഖ്യാപനം നടത്തും. ജില്ലയിലെ മറ്റ് പഞ്ചായത്തിലും പ്രഖ്യാപന കൺവെൻഷനുകൾ നടത്തുമെന്ന് നാസർ ആറാട്ടുപുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.