Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ മണ്ഡലത്തിൽ...

ചെങ്ങന്നൂർ മണ്ഡലത്തിൽ നാല് റോഡി​െൻറ നിർമാണോദ്ഘാടനം ഇന്ന്​

text_fields
bookmark_border
ചെങ്ങന്നൂർ മണ്ഡലത്തിൽ നാല് റോഡി​ൻെറ നിർമാണോദ്ഘാടനം ഇന്ന്​ ചെങ്ങന്നൂർ: സജി ചെറിയാൻ എം.എൽ.എയുടെ നിവേദനത്തിൽ സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ആധുനികരീതിയിൽ പണിയുന്ന നാല് റോഡി​ൻെറ നിർമാണോദ്ഘാടനം ഞായറാഴ്ച നടക്കും. 2.37 കോടി ചെലവിൽ ബുധനൂർ-പൊണ്ണത്തറ റോഡ് നിർമാണോദ്​ഘാടനം രാവിലെ 10ന്​ പൊണ്ണത്തറ ജങ്​ഷനിലും 494 ലക്ഷം വിനിയോഗിക്കുന്ന എണ്ണക്കാട്-ആലുംമൂട്-ഇലഞ്ഞിമേൽ റോഡ് രാവിലെ 10.30ന് പുളിമൂട്ടിൽ പടി ജങ്​ഷനിലും 2.05 കോടി മുടക്കുന്ന കുളിക്കാംപാലം-ഷാപ്പുപടി റോഡ് രാവിലെ 11ന്​ ഷാപ്പുപടി ജങ്​ഷനിലും 186 ലക്ഷത്തി​ൻെറ പെണ്ണുക്കര കനാൽ ജങ്​ഷൻ നെടുവരംകോട് റോഡ് രാവിലെ 11.30ന് പെണ്ണുക്കര കനാൽ ജങ്​ഷനിലെ യോഗത്തിലും സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. വിവിധ യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. ശോഭ, ടി.ടി. ശൈലജ, പി. വിശ്വംഭരപ്പണിക്കർ തുടങ്ങിയവർ അധ്യക്ഷത വഹിക്കും. വെൽഫെയർ പാർട്ടി സ്ഥാനാർഥി പ്രഖ്യാപനം ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ തലവടി പഞ്ചായത്തിൽനിന്ന്​ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെ ഔദ്യോഗികപ്രഖ്യാപനം ഞായറാഴ്ച രാവിലെ കാർത്തിക ഹാളിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ സുരേന്ദ്രൻ കരിപ്പുഴ പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തലവടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ സുരേഷ് ചൂരക്കാടൻ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡൻറ്​ നാസർ ആറാട്ടുപുഴ സ്ഥാനാർഥിപ്രഖ്യാപനം നടത്തും. ജില്ലയിലെ മറ്റ് പഞ്ചായത്തിലും പ്രഖ്യാപന കൺവെൻഷനുകൾ നടത്തുമെന്ന് നാസർ ആറാട്ടുപുഴ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story