ചേർത്തലയിൽ കോവിഡ്​ രോഗികൾ വർധിക്കുന്നു

ചേര്‍ത്തല: താലൂക്കിൽ കോവിഡ്​ കേസുകൾ വർധിക്കുന്നതിൽ ആശങ്ക. വ്യാഴാഴ്ച താലൂക്കിൽ മാത്രം 116 പേർക്ക്​ രോഗം ബാധിച്ചു. താലൂക്ക് ആശുപത്രിയില്‍ കോവിഡ് ബാധിതർക്കായുള്ള ചികിത്സ തുടങ്ങിയെങ്കിലും സ്ഥിതി ആശങ്കജനകമാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 80ലധികം പേരെ താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. ആകെ150 കിടക്കകളാണ് ആശുപത്രിയിലുള്ളത്​. പ്രായമായവരെയു​ം അടിയന്തര ചികിത്സ ആവശ്യമുള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഇതോടെ മറ്റ്​ രോഗികളുടെ കിടത്തിച്ചികിത്സ നിര്‍ത്തി. പ്രവസവ വാര്‍ഡിലും അത്യാഹിതത്തിലും സാധാരണനിലയിൽ ചികിത്സ നടക്കുമെന്ന്​ ആശുപത്രി സൂപ്രണ്ട് എന്‍. അനില്‍കുമാര്‍ പറഞ്ഞു. കടക്കരപ്പള്ളി മേഖലയിലും കോവിഡ്​ വ്യാപനമുണ്ട്​. വ്യാഴാഴ്ചത്തെ കോവിഡ് രോഗികൾ ചേർത്തല സൗത്ത് -32, പാണാവള്ളി -29, പട്ടണക്കാട് -എട്ട്​, തുറവൂർ -16, വയലാർ -മൂന്ന്​ എന്നിങ്ങനെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.