Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 11:58 PM GMT Updated On
date_range 30 Oct 2020 11:58 PM GMTചേർത്തലയിൽ കോവിഡ് രോഗികൾ വർധിക്കുന്നു
text_fieldsbookmark_border
ചേര്‍ത്തല: താലൂക്കിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക. വ്യാഴാഴ്ച താലൂക്കിൽ മാത്രം 116 പേർക്ക് രോഗം ബാധിച്ചു. താലൂക്ക് ആശുപത്രിയില്‍ കോവിഡ് ബാധിതർക്കായുള്ള ചികിത്സ തുടങ്ങിയെങ്കിലും സ്ഥിതി ആശങ്കജനകമാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 80ലധികം പേരെ താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. ആകെ150 കിടക്കകളാണ് ആശുപത്രിയിലുള്ളത്. പ്രായമായവരെയും അടിയന്തര ചികിത്സ ആവശ്യമുള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഇതോടെ മറ്റ് രോഗികളുടെ കിടത്തിച്ചികിത്സ നിര്‍ത്തി. പ്രവസവ വാര്‍ഡിലും അത്യാഹിതത്തിലും സാധാരണനിലയിൽ ചികിത്സ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് എന്‍. അനില്‍കുമാര്‍ പറഞ്ഞു. കടക്കരപ്പള്ളി മേഖലയിലും കോവിഡ് വ്യാപനമുണ്ട്. വ്യാഴാഴ്ചത്തെ കോവിഡ് രോഗികൾ ചേർത്തല സൗത്ത് -32, പാണാവള്ളി -29, പട്ടണക്കാട് -എട്ട്, തുറവൂർ -16, വയലാർ -മൂന്ന് എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story