തൊഴിലുറപ്പിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തെയും തൊഴിലാളികളെയും മർദ്ദിച്ചു

ആറാട്ടുപുഴ: തൊഴിലുറപ്പിനിടയിൽ ഗ്രാമപഞ്ചായത്ത് അംഗത്തെയും തൊഴിലാളികളെയും മർദിച്ചതായി പരാതി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം എസ് ശ്യാം കുമാറിനും നാലു സ്ത്രീകൾക്കുമാണ് മർദനമേറ്റത്. രാമൻചേരി ചിറക്കൽ ക്ഷേത്രത്തിന്​ സമീപം ശ്യാം കുമാറും സംഘവും കലുങ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സമീപവാസികളെ ഏതാനും പേർ ജോലി തടസ്സപ്പെടുത്തുകയും ഗ്രാമപഞ്ചായത്ത് അംഗത്തെയും സ്ത്രീകളെയും അസഭ്യം പറയുകയും മർദിക്കുകയായിരുന്നു. ഇവരുടെ വീടി​ൻെറ ഭാഗത്തേക്ക് പിച്ചിങ് കെട്ടി നൽകണം എന്നാവശ്യപ്പെട്ട് ദിവസങ്ങളായി ഇവിടെ പ്രശ്നം നിലനിൽക്കുകയായിരുന്നു. ഇത് ചെയ്യാതിരുന്നതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് ശ്യാംകുമാർ പറഞ്ഞു. തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. ----------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.