മാസ്​ക്​ അഴിച്ചതിൽ നടപടി; ജീവനക്കാർ നിൽപ്​ സമരം നടത്തി

അരൂർ: ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഉച്ചഭക്ഷണ സമയത്ത് മാസ്ക് അഴിച്ചതി​ൻെറ പേരിൽ അരൂർ സെക്ടറൽ മജിസ്ട്രേറ്റ്​ നടപടി എടുത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഒരുമണിക്കൂർ ജോലി ഉപേക്ഷിച്ച് ഓഫിസിന്​ മുന്നിൽ നിൽപ് സമരം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി അവധി ദിവസംപോലും ജോലി എടുക്കുന്നവരാണ് പഞ്ചായത്തിലെ ജീവനക്കാരെന്ന് സെക്രട്ടറി പി.വി. മണിയപ്പൻ പറഞ്ഞു. സെക്ടറൽ മജിസ്ട്രേറ്റിനെതിരെ പരാതി നൽകി. സെക്രട്ടറി പി.വി. മണിയപ്പൻ, അസിസ്​റ്റൻറ്​ സെക്രട്ടറി വിൻസൻറ്​ ഡിസൂസ, സ്​റ്റാഫ് അംഗങ്ങളായ ജോഷി സെബാസ്​റ്റ്യൻ, സുനിൽകുമാർ, കെ. പുഷ്പരാജൻ, സാബുലാൽ എന്നിവർ സമരത്തിന്​ നേതൃത്വം നൽകി. apl MASK NILPPU SAMARAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.