ആലപ്പുഴ: ബൈക്കിലെത്തി ആയുർവേദ വനിത ഡോക്ടറുടെ മാലകവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കായംകുളം കനകക്കുന്ന് ശിവഭവനത്തിൽ ശ്യാം (27), കണ്ടല്ലൂർ സാധുപുരത്ത് രാഹുൽ നാഥ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 19ന് ഉച്ചക്ക് വള്ളികുന്നം പള്ളിവിള ജങ്ഷനിലാണ് സംഭവം. വള്ളികുന്നം പുത്തൻചന്തക്ക് സമീപം മകയീരം വീട്ടിൽ റാംമോഹൻെറ ഭാര്യ ഡോ. സുകന്യയുടെ (27) ആറ് പവൻ മാലയാണ് കവർന്നത്. 19ന് ഉച്ചയോടെ വീടിന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളി പുത്തൻതെരുവിൽ ക്ലിനിക്ക് നടത്തുന്ന സുകന്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷണത്തിന് ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി. ബേബി, വള്ളികുന്നം സി.ഐ ഡി. മിഥുൻ, എസ്.ഐ എ. ഷഫീഖ്, എ.എസ്.ഐമാരായ അമീർഖാൻ, നിസാം, സുരേഷ്, സീനിയർ സി.പി.ഒ സജൻ, സന്തോഷ് സി.പി.ഒമാരായ രതീഷ്, മനീഷ് മോഹൻ, സനൽ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി. ചിത്രം Rahul Nath രാഹുൽനാഥ് Syam ശ്യാം ലോക്ഡൗൺ ലംഘനം; 32 പേർ അറസ്റ്റിൽ ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘിച്ച് 45 കേസുകളിൽ 32 പേർ അറസ്റ്റിൽ. മാസ്ക് ധരിക്കാത്തതിന് 295 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 1127 പേർക്കെതിരെയും നിരോധനാജ്ഞ ലംഘിച്ചതിന് നാല് കേസിലായി 73 പേർക്കെതിരെയും നടപടി എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.