Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്കിലെത്തി വനിത...

ബൈക്കിലെത്തി വനിത ഡോക്​ടറുടെ മാല കവർന്ന രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ആലപ്പുഴ: ബൈക്കിലെത്തി ആയുർവേദ വനിത ഡോക്ടറുടെ മാലകവർന്ന കേസിൽ രണ്ടുപേർ അറസ്​റ്റിൽ. കായംകുളം കനകക്കുന്ന് ശിവഭവനത്തിൽ ശ്യാം (27), കണ്ടല്ലൂർ സാധുപുരത്ത് രാഹുൽ നാഥ് (22) എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. 19ന്​ ഉച്ചക്ക്​ വള്ളികുന്നം പള്ളിവിള ജങ്​ഷനിലാണ്​ സംഭവം. വള്ളികുന്നം പുത്തൻചന്തക്ക് സമീപം മകയീരം വീട്ടിൽ റാംമോഹ​ൻെറ ഭാര്യ ഡോ. സുകന്യയുടെ (27) ആറ് പവൻ മാലയാണ് കവർന്നത്. 19ന് ഉച്ചയോടെ വീടിന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളി പുത്തൻതെരുവിൽ ക്ലിനിക്ക് നടത്തുന്ന സുകന്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ബൈക്കിലെത്തിയ സംഘം പിന്തുടർന്ന്​ കവർച്ച നടത്തിയത്​. അന്വേഷണത്തിന്​ ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി. ബേബി, വള്ളികുന്നം സി.ഐ ഡി. മിഥുൻ, എസ്​.ഐ എ. ഷഫീഖ്​, എ.എസ്.ഐമാരായ അമീർഖാൻ, നിസാം, സുരേഷ്, സീനിയർ സി.പി.ഒ സജൻ, സന്തോഷ് സി.പി.ഒമാരായ രതീഷ്, മനീഷ് മോഹൻ, സനൽ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി. ചിത്രം Rahul Nath രാഹുൽനാഥ്​ Syam ശ്യാം ലോക്ഡൗൺ ലംഘനം; 32 പേർ അറസ്​റ്റിൽ ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘിച്ച്​ 45 കേസുകളിൽ 32 പേർ അറസ്​റ്റിൽ. മാസ്​ക്​ ധരിക്കാത്തതിന്​ 295 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 1127 പേർക്കെതിരെയും നിരോധനാജ്ഞ ലംഘിച്ചതിന്​ നാല്​ കേസിലായി 73 പേർക്കെതിരെയും നടപടി എടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story