നഗരപാത വികസനം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് -മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: നഗരപാത വികസന പദ്ധതിയിൽ​െപടുത്തി നിർമിക്കുന്ന റോഡുകൾ ഉന്നത നിലവാരത്തിൽ നവീന സാങ്കേതികവിദ്യ ഉപയോഗിച്ച്​ പൂർത്തിയാക്കുമെന്ന്​ മന്ത്രി ജി. സുധാകരൻ. വൈറ്റ് ടോപ്പിങ്​ ഇതിന്​ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുന്ന നഗരത്തിലെ രണ്ട്​ പ്രധാന റോഡുകളുടെ നിർമാണോദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 20 ഇടനാഴികളുള്ള റോഡുകളുടെ ശൃംഖലയിലൂടെ കടന്നുപോകുന്ന കൈതവന-കളര്‍കോട് ജങ്​ഷൻ റോഡ്, പിച്ചു അയ്യര്‍ ജങ്​ഷന്‍-വൈ.എം.സി.എ റോഡ് എന്നിവയുടെ നിർമാണോദ്​ഘാടനമാണ്​​ മന്ത്രി നിർവഹിച്ചത്​. ഇതിനായി 55.21 കോടി വകയിരുത്തിയിട്ടുണ്ട്​. എ.എം. ആരിഫ്‌ എം.പി, ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പൊതുമരാമത്ത്​ വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. nagrapatha inaguration നഗരപാത വികസനം നിർമാണോദ്​ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.