തുറവൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരനെ ഷാനിമോൾ ഉസ്മാൻ എം.എൽ.എ അധിക്ഷേപിച്ചെന്ന് സി.പി.എം. സംഭവത്തിൽ എം.എൽ.എ മാപ്പുപറയണമെന്ന് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. എ.എം. ആരിഫ് എം.എൽ.എ ആയിരുന്ന സമയത്ത് അനുവദിച്ച തുക ചെലവഴിച്ചാണ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം നിർമിച്ചത്. ഇതിൻെറ ഉദ്ഘാടനം ആലോചിക്കാനാണ് എം.എൽ.എയെ ബ്ലോക്ക് പ്രസിഡൻറ് ഫോണിൽ വിളിച്ചത്. എന്നാൽ എം.എൽ.എ ബ്ലോക്ക് പ്രസിഡൻറിനെ ആക്ഷേപിക്കുകയായിരുന്നു എന്നാണ് ആരോപണം. അതേസമയം താൻ ആരേയും ആക്ഷേപിച്ചിട്ടില്ലെന്നും ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും എം.എൽ.എ വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതം -കോൺഗ്രസ് തുറവൂർ: താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിൻെറ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കെ.സി. വേണുഗോപാൽ എം.പി ആയിരുന്നപ്പോൾ തുടങ്ങിെവച്ചതും ഫണ്ടുകൾ അനുവദിച്ചതുമായ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിലവിലെ എം.പിയായ ആരിഫാണ് നിർവഹിക്കുന്നത്. അതുപോലെയാണ് താലൂക്ക് ആശുപത്രിയുടെ കാര്യത്തിലും. കെട്ടിട ഉദ്ഘാടനത്തിന് അധ്യക്ഷത വഹിക്കണമെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിൻെറ ആവശ്യം പ്രോട്ടോകോൾ ലംഘനമല്ലേ എന്ന എം.എൽ.എയുടെ ചോദ്യം എങ്ങനെയാണ് അധിക്ഷേപമാകുന്നതെന്നും കോൺഗ്രസ് കമ്മിറ്റി ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.