Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്ലോക്ക് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ എം.എൽ.എ അധിക്ഷേപിച്ചെന്ന്​ സി.പി.എം

text_fields
bookmark_border
തുറവൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മണി പ്രഭാകരനെ ഷാനിമോൾ ഉസ്മാൻ എം.എൽ.എ അധിക്ഷേപിച്ചെന്ന് സി.പി.എം. സംഭവത്തിൽ എം.എൽ.എ മാപ്പുപറയണമെന്ന് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. എ.എം. ആരിഫ് എം.എൽ.എ ആയിരുന്ന സമയത്ത് അനുവദിച്ച തുക ചെലവഴിച്ചാണ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം നിർമിച്ചത്. ഇതി​ൻെറ ഉദ്ഘാടനം ആലോചിക്കാനാണ് എം.എൽ.എയെ ബ്ലോക്ക് പ്രസിഡൻറ്​ ഫോണിൽ വിളിച്ചത്. എന്നാൽ എം.എൽ.എ ബ്ലോക്ക് പ്രസിഡൻറിനെ ആക്ഷേപിക്കുകയായിരുന്നു എന്നാണ്​ ആരോപണം. അതേസമയം താൻ ആരേയും ആക്ഷേപിച്ചിട്ടില്ലെന്നും ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും എം.എൽ.എ വ്യക്​തമാക്കി. ആരോപണം അടിസ്ഥാനരഹിതം -കോൺഗ്രസ് തുറവൂർ: താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറി​ൻെറ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കെ.സി. വേണുഗോപാൽ എം.പി ആയിരുന്നപ്പോൾ തുടങ്ങി​െവച്ചതും ഫണ്ടുകൾ അനുവദിച്ചതുമായ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിലവിലെ എം.പിയായ ആരിഫാണ് നിർവഹിക്കുന്നത്. അതുപോലെയാണ് താലൂക്ക് ആശുപത്രിയുടെ കാര്യത്തിലും. കെട്ടിട ഉദ്ഘാടനത്തിന് അധ്യക്ഷത വഹിക്കണമെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറി​ൻെറ ആവശ്യം പ്രോട്ടോകോൾ ലംഘനമല്ലേ എന്ന എം.എൽ.എയുടെ ചോദ്യം എങ്ങനെയാണ് അധിക്ഷേപമാകുന്നതെന്നും കോൺഗ്രസ്​ കമ്മിറ്റി ചോദിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story