കൈതപ്പുഴ കായലിലേക്ക് മലിനജലം: പൈപ്പിടൽ നിർത്തണം -സി.പി.ഐ

അരൂർ: പള്ളിപ്പുറം ഫുഡ് പാർക്കിൽനിന്നുള്ള മലിനജലം കൈതപ്പുഴ കായലിലേക്ക് ഒഴുക്കാൻ പൊലീസ് അകമ്പടിയോടെ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നിർത്തിവെക്കണമെന്ന് സി.പി.ഐ അരൂർ ഈസ്​റ്റ്​ മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്​ട്രീയ പാർട്ടികളും മത്സ്യത്തൊഴിലാളി സംഘടനകളും എതിർത്തിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുടെയും കക്കവാരൽ തൊഴിലാളികളുടെയും പ്രതിഷേധം സർക്കാർ പരിഗണിക്കണമെന്ന് ജില്ല കടലോര കായലോര മത്സ്യത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല ജനറൽ സെക്രട്ടറി വി.സി. മധുവും ആവശ്യപ്പെട്ടു. അറസ്​റ്റിലായ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷിൽജ സലിം ഉൾപ്പെടെയുള്ള പ്രവർത്തകരെ സി.പി.ഐ നേതാക്കൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.