ഹരിപ്പാട്: കരുവാറ്റ സർവിസ് സഹകരണ ബാങ്കിൽ വൻ കവർച്ച നടത്തിയ പ്രതികളെപ്പറ്റി സൂചനയെന്ന് പൊലീസ്. ഓണം അവധിക്കുശേഷം സെപ്റ്റംബർ മൂന്നിന് ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് നാലര കിലോ സ്വർണവും നാലര ലക്ഷം രൂപയും കവർന്നത്. ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിൻെറ മേൽനോട്ടത്തിൽ ഹരിപ്പാട് സി.ഐ ആർ. ഫയാസിൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. അരൂരിൽ രണ്ട് ദിവസം 59 പേർക്ക് കോവിഡ് അരൂർ: മേഖലയിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി 59 പേർക്ക് കോവിഡ്. അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ എന്നീ പഞ്ചായത്തുകളിലായിട്ടാണിത്. ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ കോവിഡ് ബാധിതരുമായുള്ള സമ്പർക്ക പട്ടിക തയാറാക്കി വരികയാണ്. എന്നാൽ, ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എഴുപുന്ന പഞ്ചായത്ത് 7ാം വാർഡിൽ കാട്ടിശ്ശേരി കുളത്തിൻെറ വടക്കുവശം മുതൽ കിഴക്ക് നെന്മേലി ഭാഗം വരെയും എരമല്ലൂർ എച്ച്.ഡി.എഫ്സി ബാങ്കിൻെറ വടക്കുവശത്തുനിന്ന് കിഴക്കോട്ട് ആതാളി ഭാഗം വരെയുള്ള പ്രദേശം കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.