Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുവാറ്റ ബാങ്ക് കവർച്ച...

കരുവാറ്റ ബാങ്ക് കവർച്ച പ്രതികളെക്കുറിച്ച്​ സൂചന

text_fields
bookmark_border
ഹരിപ്പാട്: കരുവാറ്റ സർവിസ് സഹകരണ ബാങ്കിൽ വൻ കവർച്ച നടത്തിയ പ്രതികളെപ്പറ്റി സൂചനയെന്ന്​ പൊലീസ്. ഓണം അവധിക്കുശേഷം സെപ്റ്റംബർ മൂന്നിന് ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് നാലര കിലോ സ്വർണവും നാലര ലക്ഷം രൂപയും കവർന്നത്. ജില്ല പൊലീസ് മേധാവി പി.എസ്. സാബുവി​ൻെറ മേൽനോട്ടത്തിൽ ഹരിപ്പാട് സി.ഐ ആർ. ഫയാസി​ൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. അരൂരിൽ രണ്ട്​ ദിവസം 59 പേർക്ക്​ കോവിഡ്​ അരൂർ: മേഖലയിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി 59 പേർക്ക് കോവിഡ്. അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ എന്നീ പഞ്ചായത്തുകളിലായിട്ടാണിത്. ആരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തിൽ കോവിഡ് ബാധിതരുമായുള്ള സമ്പർക്ക പട്ടിക തയാറാക്കി വരികയാണ്. എന്നാൽ, ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എഴുപുന്ന പഞ്ചായത്ത് 7ാം വാർഡിൽ കാട്ടിശ്ശേരി കുളത്തി​ൻെറ വടക്കുവശം മുതൽ കിഴക്ക് നെന്മേലി ഭാഗം വരെയും എരമല്ലൂർ എച്ച്​.ഡി.എഫ്സി ബാങ്കി​ൻെറ വടക്കുവശത്തുനിന്ന്​ കിഴക്കോട്ട് ആതാളി ഭാഗം വരെയുള്ള പ്രദേശം കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story