മാതാവി​െൻറ വേർപാടറിയാതെ ജമാൽ യാത്രയായി

മാതാവി​ൻെറ വേർപാടറിയാതെ ജമാൽ യാത്രയായി ആറാട്ടുപുഴ: ജമാലി​ൻെറ വേർപാടിൽ വേദനിച്ച് തൃക്കുന്നപ്പുഴ ഗ്രാമം. ഫ്രണ്ട്സ് ഡെക്കറേഷൻ എന്ന പേരിൽ പന്തൽ നിർമാണരംഗത്ത് പ്രശസ്തനായ തൃക്കുന്നപ്പുഴ തട്ടാരുടങ്ങ് ജമാലി​ൻെറ (63) മരണമാണ് നാടി​ൻെറ മുഴുവൻ വേദനയാകുന്നത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് സെപ്​റ്റംബർ 26നാണ് ആലപ്പുഴ മെഡിക്കൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ആറിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവായെങ്കിലും ഞായറാഴ്​ച രാവിലെ മരണപ്പെട്ടു. ന്യൂമോണിയ ഗുരുതരമായതാണ് മരണകാരണം. കഴിഞ്ഞ ആറിനാണ് മാതാവ് ഖദീജാബീവി (87) കോവിഡ് ബാധിച്ച്​ മരിച്ചത്​. മരണവിവരം ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ജമാലി​ൻെറ കുടുംബത്തിൽ മറ്റ് അഞ്ചുപേർക്കുകൂടി കോവിഡ് ബാധിച്ചിരുന്നു. മൂന്നുപേർക്ക് രോഗം ഭേദമായി. കേരളത്തിലെ പേരുകേട്ട പന്തൽ നിർമാണസ്ഥാപനമാണ് ജമാലി​േൻറത്. ത​ൻെറ തൊഴിൽ മേഖലയിൽ ആളുകളോട് കാട്ടിയ മാന്യമായ ഇടപെടലും വിട്ടുവീഴ്ചയും കാരുണ്യവുമാണ് ജമാലിനെ നാട്ടുകാർക്ക് പ്രിയങ്കരനാക്കിയത്. മലയാലപ്പുഴ, ചെറുകോൽ, ചെട്ടികുളങ്ങര, ഓച്ചിറ, കാട്ടിൽ മേക്കതിൽ, മുക്കുമ്പുഴ, തൃക്കുന്നപ്പുഴ ധർമശാസ്ത തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കെല്ലാം ഫ്രണ്ട്സ് ഡെക്കറേഷനാണ് സ്ഥിരമായി പന്തലിടുന്നത്. മൂത്തേരിൽ ജങ്ഷനിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ഭൂമി വിട്ടുനൽകിയതടക്കം കാരുണ്യ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയാണ് ഇദ്ദേഹം നൽകിയത്. കോവിഡി​ൻെറ തുടക്കത്തിൽ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ കൈകഴുകുന്നതിന് സ്ഥാപിച്ച ടാങ്കുകളും ടാപ്പുകളും ഏറെയും ജമാൽ സൗജന്യമായി നൽകിയതാണ്. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി വാഹന പരിശോധനക്ക്​ നിയോഗിച്ച പൊലീസുകാർക്ക് റോഡരികിൽ ഇദ്ദേഹം നിർമിച്ചുനൽകിയ പന്തലും അതിനുള്ളിൽ സ്ഥാപിച്ച കൂളറും ഏറെ ആശ്വാസമായിരുന്നു. ഹരിപ്പാട് നഗരസഭയുടെ ഉദ്ഘാടനപരിപാടിക്ക് പന്തലിടുന്നതിന് പോയപ്പോഴാണ് കോവിഡ് ബാധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.