ശ്മശാനത്തി​െൻറ തകരാർ പരിഹരിക്കണം -മനുഷ്യാവകാശ കമീഷൻ

ശ്മശാനത്തി​ൻെറ തകരാർ പരിഹരിക്കണം -മനുഷ്യാവകാശ കമീഷൻ ആലപ്പുഴ: മാവേലിക്കര ഇൻഡസ്ട്രിയൽ എസ്​റ്റേറ്റിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആധുനിക ശ്മശാനത്തി​ൻെറ തകരാർ സിഡ്കോ മുഖാന്തരം ഉടൻ പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നടപടി പൂർത്തിയാക്കി മൂന്ന്​ മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർക്കും മാവേലിക്കര നഗരസഭ സെക്രട്ടറിക്കും നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനായ ജി. സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ശ്മശാനം പ്രവർത്തനക്ഷമമാക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.